റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കിയോ? സമയപരിധി നാളെ അവസാനിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കിയോ? സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കും. ഇനിയും 48 ലക്ഷത്തിൽപരം പേർ മസ്റ്ററിംഗ് നടത്താനുണ്ട്.

മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.53 കോടി അംഗങ്ങളിൽ 1.05 കോടിയിൽപ്പരം പേർ (68.5%) ഇതു വരെ മസ്റ്ററിങ് നടത്തി. 1.33 കോടി പിങ്ക് കാർഡ് അംഗങ്ങളിൽ 91.16 ലക്ഷം പേരും 19.84 ലക്ഷം മഞ്ഞ കാർഡ് അംഗങ്ങളിൽ 14.16 ലക്ഷം പേരും ഇതിൽ ഉൾപ്പെടും. ഈ വർഷം മാർച്ചിൽ ഇ പോസ് യന്ത്രങ്ങളിലെ തകരാർ കാരണം നിറുത്തിവച്ച മസ്റ്ററിങ് സെപ്തംബർ 18നാണ് പുനരാരംഭിച്ചത്.

ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിൽ എത്തി ഇ പോസ് യന്ത്രങ്ങളിൽ വിരൽപതിപ്പിച്ച് ബയോ മസ്റ്ററിംഗ് നടത്തണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ്. കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അടിയന്തിരമായി അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതാണ്. സംസ്ഥാനത്തിന് പുറത്തുളളവർ അതാത് സംസഥാനത്തെ റേഷൻ കടകളിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
<br>
TAGS : RATION CARD | KERALA
SUMMARY : Mustering of Yellow and Pink Ration Card: Deadline ends at 8 p.m

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *