മട്ടൻ കറിയില്‍ കഷ്ണം കുറവ്; വിവാഹ പന്തലില്‍ വരന്‍റേയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

മട്ടൻ കറിയില്‍ കഷ്ണം കുറവ്; വിവാഹ പന്തലില്‍ വരന്‍റേയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച്‌ നടന്ന വിവാഹ സല്‍ക്കാരത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്‌നത്തിന്റെ തുടക്കം. തുടർന്നുണ്ടായ വഴക്ക് കൂട്ടത്തല്ലിലാണ് അവസാനിച്ചത്.

നവിപേട്ട് സ്വദേശിനിയും നന്ദിപേട്ടില്‍ നിന്നുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടൻ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കള്‍ പരാതി പറഞ്ഞു. ഇതോടെ വിളമ്പുന്നവർ തിരിച്ചും ശബ്‌ദമുയർത്തി സംസാരിച്ചു. തുടർന്ന് വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലുമായി.

ചേരി തിരിഞ്ഞായിരുന്നു ആക്രമണം. പാത്രങ്ങളും സാധനങ്ങളും കസേരയും എടുത്തെറിഞ്ഞു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കൂട്ടത്തല്ലില്‍ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ 19 പേർക്കെതിരെ പോലീസ് കേസെടുത്തു. കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

TAGS : THELUNKANA | MUTTON CURRY | FIGHT | MARRIAGE
SUMMARY : piece less in mutton curry; At the wedding pandal, the families of the bride and groom gather together

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *