മാണി സി കാപ്പന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; ഡിജിപിക്ക് പരാതി നല്‍കി

മാണി സി കാപ്പന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; ഡിജിപിക്ക് പരാതി നല്‍കി

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പരാതി നല്‍കി. ഇന്നലെ ഉച്ചയോടുകൂടി പത്തനംതിട്ടയില്‍ വെച്ചാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചാണ് അപകടമുണ്ടായത്. കാറിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ പ്രതികരിച്ചു. കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡില്‍ വച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് എംഎല്‍എ കാറിലുണ്ടായിരുന്നില്ല. എംഎല്‍എയെ ചക്കുവള്ളിഭാഗത്ത് ഇറക്കിയ ശേഷം പാലായിലേക്ക് വരുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Mystery over Manny C. Capan’s vehicle accident; A complaint was lodged with the DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *