മെെസൂരു കേരളസമാജം നോര്‍ക്ക പദ്ധതി ബോധവത്കരണ പരിപാടി നാളെ

മെെസൂരു കേരളസമാജം നോര്‍ക്ക പദ്ധതി ബോധവത്കരണ പരിപാടി നാളെ

ബെംഗളൂരു: കേരളാ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക വഴി നല്‍കിവരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷൂറന്‍സ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിദേശ റിക്രൂട്ട്മെന്‍റ്, പ്രവാസി വെല്‍ഫെയര്‍ പെന്‍ഷന്‍ വിവിധ വികസന സഹായ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടി 27 ന് രാവിലെ 11 മണിക്ക് മെെസൂരു കേരളാ സമാജത്തില്‍ നടക്കും. നോര്‍ക്ക കര്‍ണാടക ഡവലപ്പ്‌മെന്‍റ് ഓഫീസര്‍  റീസ രഞ്ജിത്ത് പദ്ധതികളെ കുറിച്ച് വിശദീകരിക്കും.

നോർക്കയുടെ പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരാനുള്ള സൗകര്യം പരിപാടിയിൽ ഒരുക്കുന്നതാണെന്നും മെെസൂരുവിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. പദ്ധതിയില്‍ ചേരുന്നതിനായുള്ള അപേക്ഷാ ഫോം സമാജം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. താഴെ കൊടുത്ത രേഖകളുമായി അന്നേ ദിവസം സമാജത്തില്‍ എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.
ആവശ്യമായ രേഖകള്‍: 1. ആധാര്‍ കാര്‍ഡ്, 2. വോട്ടര്‍ ഐഡി, 3. ഫോട്ടോ, 4. മറ്റ് രേഖകള്‍ (റെന്‍റല്‍ അഗ്രിമെന്‍റ്/ കറണ്ട് ബില്‍/ഗ്യാസ് കണക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും ഒന്ന്)

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക : 9448166261 . 9845471355, 9741245179

<BR>
TAGS : NORKA ROOTS
SUMMARY : Mysuru Kerala Samajam Norka Project Awareness Program on Sunday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *