സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

ബെംഗളൂരു: മൈസൂരുവിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുമെന്ന് ഡിഐജിയും ഹോം ഗാർഡ്‌സ് അഡീഷണൽ കമാൻഡന്റ് ജനറലും സിവിൽ ഡിഫൻസ് എക്‌സ്-ഒഫീഷ്യോ അഡീഷണൽ ഡയറക്ടറുമായ വർത്തിക കത്യാർ പറഞ്ഞു. വെള്ളിയാഴ്ച റായ്ച്ചൂരിൽ മോക് ഡ്രിൽ നടന്നു. മെയ് 11 ന് മാണ്ഡ്യയിലും, മെയ് 12 ന് കാർവാറിലും (ഉത്തർ കന്നഡ) മോക്ക് ഡ്രില്ലുകൾ നടക്കും. നിലവിൽ ബെംഗളൂരുവിൽ ഡ്രില്ലുകൾ വീണ്ടും നടത്താൻ പദ്ധതിയില്ലെന്ന് അവർ പറഞ്ഞു.

ബുധനാഴ്ച, കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം, ബെംഗളൂരുവിലെ ഹോം ഗാർഡ്‌സിലും സിവിൽ ഡിഫൻസ് അക്കാദമിയിലും മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. ശത്രുതാപരമായ ആക്രമണവും അടിയന്തര സാഹചര്യവും ഉണ്ടായാൽ സാധാരണക്കാർ എന്തുചെയ്യണമെന്നതിലാണ് ഡ്രില്ലുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യോമാക്രമണ സൈറണുകളുടെ ഉപയോഗം, അടിയന്തര ഒഴിപ്പിക്കൽ, ദുരിതാശ്വാസ, രക്ഷാ നടപടികൾ എന്നിവയുൾപ്പെടെ നിരവധി സാഹചര്യങ്ങൾ ഡ്രില്ലുകൾ വഴി പരിശോധിച്ചു.

കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു അർബൻ, കാർവാർ, റായ്ച്ചൂർ എന്നീ ജില്ലകൾ മോക്ക് ഡ്രില്ലുകൾക്കായി തിരഞ്ഞെടുത്തെങ്കിലും, ഇന്റലിജൻസ് ഇൻപുട്ടുകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് മാണ്ഡ്യയിലേക്കും മൈസൂരുവിലേക്കും കൂടി നീട്ടുകയായിരുന്നു. അതേസമയം നിലവിൽ സംസ്ഥാനത്ത് ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

TAGS: KARNATAKA | MOCK DRILL
SUMMARY: Mysuru to have civil defense mock drill tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *