ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച്‌ വിശദീകരണം ചോദിച്ച്‌ എൻ പ്രശാന്ത്

ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച്‌ വിശദീകരണം ചോദിച്ച്‌ എൻ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് അസാധാരണ തലത്തില്‍ എത്തിയിരിക്കുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച്‌ വിശദീകരണം ചോദിച്ച്‌ സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടാണ് പ്രശാന്ത് കത്തു നല്‍കിയത്.

കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്ത് സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം, പ്രശാന്തിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ സർക്കാർ രംഗത്തെത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് എൻ പ്രശാന്തിനെ സർവ്വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തത്.

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കുന്നതിന് പകരമാണ് തിരിച്ച്‌ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

TAGS : PRASANTH IAS
SUMMARY : N Prashant asked the Chief Secretary who issued the charge memo for an explanation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *