ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ എൻ പ്രശാന്ത്

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ എൻ പ്രശാന്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ പോര് പുതിയ തലത്തിലേക്ക്. എൻ. പ്രശാന്ത് ഐ.എ.എസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ചു. ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താൻ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് എൻ പ്രശാന്ത് ഐഎഎസിന്റെ അസാധാരണ നീക്കം.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ കൂടാതെ അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണൻ ഐഎഎസ് എന്നിവർക്കും മാതൃഭൂമി ദിനപത്രത്തിനും എൻ പ്രശാന്ത് വക്കില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. താൻ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.

തനിക്കെതിരെ വ്യാജരേഖ നിർമിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ്. ഉന്നതിയിലെ സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എൻ പ്രശാന്ത് ഫയലുകൾ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണൻറെ രണ്ട് കത്തുകൾ പുറത്ത് വന്നിരുന്നു.

രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേർന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിൻറെ ആരോപണം. ഇതിൻമേല്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത്, ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.

TAGS : PRASANTH IAS
SUMMARY : N Prashant has sent a lawyer notice to the Chief Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *