കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

ബെംഗളൂരു: ബെംഗളൂരു കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവന്. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്,  ഇ പി രാജഗോപാലൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷഫീഖ് പുന്നത്തിൽ രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ജൂൺ എട്ടിന് ബെംഗളൂരു കൈരളീ കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ സമ്മാനിക്കും.
<br>
TAGS :
SUMMASRY : N.S. Madhavan bags Kairali Kala Samiti’s first literary award

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *