നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു

നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ട്വിറ്ററിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്.

“ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദാതിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം”, വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചു.

നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്തയുമായുള്ള വിവാഹബന്ധം 2021 ലാണ് നടന്‍ വേര്‍പെടുത്തിയത്. ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. അദിവി സേഷ് നായകനായ ഗൂഢാചാരി എന്ന ചിത്രത്തിലൂടെ 2018 ലാണ് ശോഭിത തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളായ സിനിമാപ്രേമികള്‍ക്കും പരിചിതയാണ് ശോഭിത ധൂലിപാല.

TAGS : NAGA CHAITHNYA | SHOBITA DHULIPALA | ENGAGEMENT
SUMMARY : Naga Chaitanya and Sobhita Dhulipala get engaged

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *