മീറ്റർ നിരക്ക് മാത്രം ഈടാക്കും; ബെംഗളൂരുവിൽ പുതിയ സേവനം ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്

മീറ്റർ നിരക്ക് മാത്രം ഈടാക്കും; ബെംഗളൂരുവിൽ പുതിയ സേവനം ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്. മറ്റ്‌ ആപ്പ് അധിഷ്ഠിത ഓട്ടോ സർവീസുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമിത്. പീക്ക്-അവർ ചാർജുകളോ, അധിക ഫീസുകളോ ഇല്ലാതെ ന്യായമായ മീറ്റർ ചാർജ് മാത്രമേ ഉപയോക്താക്കൾ നൽകേണ്ടി വരുള്ളൂ. മറ്റ്‌ ആപ്പുകളെ പോലെ മുൻ‌കൂറായി നിരക്ക് നിശ്ചയിക്കലും ഉണ്ടാകില്ല.

മീറ്റർ ടാക്സി മൊബൈൽ ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് നഗര ആപ്പ് ടാക്സി ഡ്രൈവർമാർ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കും. ലൊക്കേഷൻ പിക്കപ്പ്, ഡ്രോപ്പ്-ഓഫ് വിശദാംശങ്ങൾക്ക് മാത്രമേ ആപ്പ് ഉപയോഗിക്കൂ. എല്ലാ ബില്ലിംഗും ടാക്സി മീറ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും.

TAGS: METER TAXI APP
SUMMARY: Bengaluru gets metered taxis with no surge or peak-hour pricing, app launch soon

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *