നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ ഉദ്ഘാടനം ഉടൻ

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ ഉദ്ഘാടനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് ബിഎംആർസിഎൽ. ഒക്‌ടോബർ നാലിന് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സതേൺ സർക്കിൾ) ലൈനിന് നിയമപരമായ സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും സർക്കാർ അനുമതിയില്ലാത്തതിനാൽ ഔപചാരിക ഉദ്ഘാടനം വൈകുകയാണ്. ഇത് സംബന്ധിച്ച് സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഉദ്ഘാടനത്തിന് അനുമതി ലഭിച്ചേക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര – മാധവാര ലൈൻ. തുമകുരു റോഡിലെ ബെംഗളൂരു ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ എത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കു നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്കു നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ സെന്ററിലേക്കു പോകുന്നവർക്കും പാത പ്രയോജനപ്പെടും.

TAGS: BENGALURU | NAMMA METRO
SUMMARY: Nagasandra – Madawara metro soon to be opened

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *