നളിനകാന്തി പ്രദർശിപ്പിച്ചു
▪️ പ്രകാശ് ബാരെ സംസാരിക്കുന്നു

നളിനകാന്തി പ്രദർശിപ്പിച്ചു

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും
പ്രമേയമാക്കിയ ചലച്ചിത്രം നളിനകാന്തി കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തില്‍ വിജന പുരയിലുള്ള ജൂബിലി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ്‌പോള്‍ ആമുഖപ്രഭാഷണം നടത്തി. സോണൽ സെക്രട്ടറി എസ് വിശ്വനാഥൻ സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ അതിഥികളെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

പ്രദര്‍ശനത്തിനു ശേഷം നടന്ന സംവാദത്തില്‍ പ്രശസ്ത സിനിമ- നാടക സംവിധായകനും ഐടി വിദഗ്ധനുമായ പ്രകാശ് ബാരെ, പ്രശസ്ത എഴുത്തുകാരനും നളിനകാന്തി സംവിധായകനുമായ സുസ്‌മേഷ് ചന്ദ്രോത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ ചന്ദ്രശേഖരന്‍ നായര്‍, വി കെ സുരേന്ദ്രന്‍, കെ ആര്‍ കിഷോര്‍, ഡോ: രാജന്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പന്‍, ജൂബിലി സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : Nalinakanti exhibited

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *