പുതുവത്സരാഘോഷം; നമ്മ മെട്രോ സർവീസ് സമയം ദീർഘിപ്പിക്കും

പുതുവത്സരാഘോഷം; നമ്മ മെട്രോ സർവീസ് സമയം ദീർഘിപ്പിക്കും

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി നമ്മ മെട്രോ സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഡിസംബർ 31ന് അർധരാത്രി വരെയും ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെയും പർപ്പിൾ, ഗ്രീൻ ലൈനുകളിൽ മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകും.

നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ ജനുവരി ഒന്നിന് പുലർച്ചെ 2.40ന് പുറപ്പെടും. ഡിസംബർ 31ന് രാത്രി 11 മണി മുതൽ ട്രെയിനുകൾ 10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും.

എംജി റോഡ് മെട്രോ സ്റ്റേഷനിലെ പ്രവേശന, എക്‌സിറ്റ് കവാടം ഡിസംബർ 31ന് 11 മണിക്ക് അടക്കും. 11 മണിക്ക് ശേഷം യാത്ര ചെയ്യുന്നവർ ഇവിടേക്ക് വരുന്നതിന് പകരം ട്രിനിറ്റി, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കണമെന്ന് ബിഎംആർസിഎൽ നിർദേശിച്ചു. 31ന് രാവിലെ എട്ട് മുതൽ എല്ലാ മെട്രോ സ്റ്റേഷനികളിലും പേപ്പർ ടിക്കറ്റുകളും ലഭ്യമാക്കും.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro extends timings amid new year eve

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *