നമ്മ മെട്രോ; ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ബിഇഎംഎല്ലിന് കരാര്‍

നമ്മ മെട്രോ; ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ബിഇഎംഎല്ലിന് കരാര്‍

ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾകൂടി (42 കോച്ചുകൾ) നിർമിച്ചു നൽകാൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്(ബിഇഎംഎൽ) കരാര്‍ നല്‍കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) അറിയിച്ചു.

405 കോടി രൂപയുടേതാണ് കരാർ. നമ്മ മെട്രോയ്ക്ക് 53 ട്രെയിനുകൾ (318 കോച്ചുകൾ) നിർമിക്കാൻ നേരത്തേ ബിഎംആർസിഎൽ ബിഇഎംഎല്ലിന് കരാർ നൽകിയിരുന്നു. ഇതോടെ മൊത്തം ട്രെയിൻസെറ്റുകളുടെ എണ്ണം 60 (360  കോച്ചുകൾ) ആയി വര്‍ധിക്കും. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമിച്ച പാതയിൽ ഓടിക്കാനുള്ള ട്രെയിനുകളാണ് പുതുതായി നിർമിക്കുന്നത്.<br>
TAGS : NAMMA METRO
SUMMARY : Namma Metro; To build seven more trains (contract to BEML

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *