ബെംഗളൂരു മെട്രോ സർവീസ്  മൂന്നിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പദ്ധതി

ബെംഗളൂരു മെട്രോ സർവീസ് മൂന്നിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോ സർവീസ് ബെംഗളൂരുവിന് പുറമെ മൂന്നിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഹോസ്‌കോട്ട്, നെലമംഗല, ബിഡദി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നത്. മെട്രോയ്ക്ക് മികച്ച കണക്റ്റിവിറ്റി ആവശ്യമാണെന്നും ഹൊസ്‌കോട്ട്, നെലമംഗല, ബിഡദി എന്നിവിടങ്ങളിലേക്ക് മെട്രോ റെയിൽ നീട്ടുന്നതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും ശിവകുമാർ അറിയിച്ചു.

മൂന്ന് പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മേഖലയിലെ ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് നിലവിൽ വ്യക്തമായ ധാരണയുണ്ട്. സംസ്ഥാന സർക്കാരും നമ്മ മെട്രോ അധികൃതരും പദ്ധതി സംബന്ധിച്ച് പഠിക്കും. വിശദമായ സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം ഓൾഡ് മദ്രാസ് റോഡിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | NAMMA METRO
SUMMARY: Namma metro to expand service to three more places

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *