നമ്മ മെട്രോ; നാഗവാര- മാധവാര പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന്

നമ്മ മെട്രോ; നാഗവാര- മാധവാര പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന്

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാഗവാര മുതല്‍ മാധവാര വരെയുള്ള 3 കിലോമീറ്റര്‍ പുതിയ പാതയിലെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് 6 ന് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ സർവീസ് നടത്താനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നതെന്ന് എം.ഡി. മഹേശ്വർ റാവു പറഞ്ഞു. സെപ്തംബർ രണ്ടാം വാരത്തിൽ റെയിൽവേ സുരക്ഷ കമ്മീഷണറുടെ പരിശോധന നടക്കും. സ്റ്റേഷനിലെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നീ മൂന്ന് സ്റ്റേഷനുകളാണ് പാതയിലുള്ളത്. പാത യാഥാർഥ്യമാകുന്നതോടെ നെലമംഗല ഭാഗത്തുള്ള യാത്രക്കാർക്കും ബാംഗ്ലൂർ ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിലേക്ക് പോകുന്നവർക്കും ഏറെ പ്രയോജനപ്പെടും.
<BR>
TAGS : NAMMA METRO | BENGALURU
SUMMARY : Namma Metro; Trial run on Nagawara-Madhavara route on 6th August

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *