നമ്മ മെട്രോ- മൂന്നാംഘട്ടത്തില്‍ രണ്ടു പാതകൾ: ഡി.പി.ആറിന് അംഗീകാരം

നമ്മ മെട്രോ- മൂന്നാംഘട്ടത്തില്‍ രണ്ടു പാതകൾ: ഡി.പി.ആറിന് അംഗീകാരം

ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് (ഡി.പി.ആര്‍) കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (പി.ഐ.ബി.) അംഗീകാരം ലഭിച്ചു. ഇനി കേന്ദ്രമന്ത്രിസഭയുടെ അനുമതി കൂടി പദ്ധതിക്ക് ലഭിക്കേണ്ടതുണ്ട്.

44.65 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടു പാതകളാണ് മൂന്നാംഘട്ടത്തിൽ നിര്‍മ്മിക്കുന്നത്. ജെ.പി. നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുമാണ് പാതകൾ. ആദ്യ ലൈൻ ഔട്ടർ റിങ് റോഡിൻ്റെ പടിഞ്ഞാറൻ ഭാഗവും രണ്ടാമത്തേത് മഗഡി റോഡിലൂടെയുമാണ് കടന്നുപോകുന്നത്. ആദ്യ പാതയില്‍ 31 ഉം രണ്ടാമത്തെതില്‍ 9 ഉം അടക്കം 40 സ്റ്റേഷനുകളുണ്ടാകും.
<bR>
TAGS : NAMMA METRO | BENGALURU NEWS
SUMMARY : Namma Metro – Two lanes in Phase III: DPR approved

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *