മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി

മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി

ബെംഗളൂരു: മൈസൂരുവിൽ സേവനം ആരംഭിച്ച് നമ്മ യാത്രി ആപ്പ്. ബെംഗളൂരു, തുമകുരു, കലബുർഗി, മംഗളൂരു എന്നിവിടങ്ങളിൽ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് മൈസൂരുവിലേക്കും സർവീസ് വ്യാപിപ്പിച്ചത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി നമ്മ യാത്രി സർവീസ് നഗരത്തിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ആപ്പ് പ്രാദേശിക ഡ്രൈവർമാർക്ക് കൂടുതൽ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ പൗരന്മാർക്ക് പ്രതിദിന സുഗമമാക്കുകയും ചെയ്യും. ആപ്പ് വഴി നഗരത്തിൽ 8,000-ത്തിലധികം ഡ്രൈവർമാർക്കാണ് ജോലി ലഭിക്കുക. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇതുവരെ 3.16 ലക്ഷം പേർക്കാണ് ആപ്പ് വഴി ജോലി ലഭിച്ചത്. മൈസൂരുവിന് പിന്നാലെ ബീദറിലും ബെളഗാവിയിലും സർവീസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നമ്മ യാത്രി കമ്പനി വക്താക്കൾ പറഞ്ഞു.

TAGS: KARNATAKA | NAMMA YATRI
SUMMARY: Namma Yatri launches operation in Mysuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *