നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ പാലിന്റെ വില കുറവാണ്. എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ മാത്രമേ വിലവർധന പരിഗണിക്കാൻ സാധിക്കുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫെഡറേഷൻ പാൽ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സർക്കാർ അവസാനമായി ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചത്. നിലവിൽ, ഒരു ലിറ്റർ പാൽ 42 രൂപയാണ്. ഓഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയിരുന്നു. വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു.

ഇത് അടുത്തിടെ കെഎംഎഫ് നിർത്തലാക്കിയിരുന്നു. അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ യഥാക്രമം 50 മില്ലി, 100 മില്ലി അധിക പാൽ നൽകിയിരുന്നു. എന്നാൽ വേനൽക്കാലം കാരണം പാൽ ഉത്പാദനം 10-15 ശതമാനം കുറഞ്ഞെന്നും, ഇത് നിലവിലെ അധിക പാൽ വിതരണം നിലനിർത്തുന്നത് വെല്ലുവിളി ഉയർത്തുന്നതായും ചൂണ്ടിക്കാട്ടി കെഎംഎഫ് പാക്കറ്റുകളിലെ അധിക അളവ് കുറച്ചിരുന്നു.

TAGS: PRICE HIKE | KARNATAKA
SUMMARY: Karnataka Chief Minister tells KMF that Cabinet will take a call on hike in milk price

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *