മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ട് ക്ഷണം; അസൗകര്യം അറിയിച്ച്‌ നടൻ

മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ട് ക്ഷണം; അസൗകര്യം അറിയിച്ച്‌ നടൻ

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹൻലാല്‍ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ കാരണത്താല്‍ എത്താനാകില്ലെന്നാണ് മോഹൻലാല്‍ അറിയിച്ചത്.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ഡല്‍ഹിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങില്‍ പങ്കെടുക്കും.


TAGS: MOHANLAL, NARENDRA MODI
KEYWORDS: Direct invitation to Mohanlal for Modi’s oath

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *