രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി മോദി

രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി മോദി

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച്‌ നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിയുടെ രാജി സ്വീകരിച്ചു. ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും രാജിക്കത്ത് കൈമാറുന്നതും സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവന്നു. പ്രധാനമന്ത്രി രാജി സമർപ്പിക്കുന്നതിനൊപ്പം കൗണ്‍സില്‍ മെമ്പർമാരുടെ രാജിയും കൈമാറി.

രാജി സ്വീകരിച്ച രാഷ്‌ട്രപതി, പുതിയ കേന്ദ്രസർക്കാർ രൂപീകരിക്കുന്നത് വരെ ഓഫീസില്‍ തുടരണമെന്ന് നരേന്ദ്രമോദിയോടും കൗണ്‍സില്‍ അംഗങ്ങളോടും ആവശ്യപ്പെട്ടു. ജൂണ്‍ 16 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി. മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്സഭാ തിരഞ്ഞടുപ്പില്‍ 292 സീറ്റുകള്‍ നേടിയാണ് എൻഡിഎ സർക്കാരിന്റെ ഹാട്രിക് വിജയം. 241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നുവട്ടം ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന നേതാവായി ഇതോടെ നരേന്ദ്രമോദി മാറും.




TAGS: NARENDRA MODI, RESIGNATION
KEYWORDS: Modi tendered his resignation to the President

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *