പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

നരേന്ദ്രമോദി തുടർച്ചയായ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ നരേന്ദ്രമോദി രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം എത്തി.

ഞായറാഴ്ച വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മുൻ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി മുൻ ദേശീയ അധ്യക്ഷന്മാരായ രാജ് നാഥ് സിങ്‌ രണ്ടാമതും അമിത് ഷാ മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്തു.

പിന്നീട് ബിജെപി നേതാക്കളായ നിതിൻ ഗഡ്കരി, ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നിർമലാ സീതാരാമൻ, എസ്. ജയശങ്കർ , മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടർ, ജെ ഡി എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസാമി, പീയൂഷ് ഗോയല്‍, ധർമേന്ദ്ര പ്രധാൻ, ഹിന്ദുസ്ഥാനി അവം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചി, ജെഡിയു നേതാക്കളായ രാജീവ് രഞ്ജൻ (ലാലൻ) സിങ്, ബിജെപി നേതാക്കളായ സർബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്ര കുമാർ ഖദിക്ക്, ടിഡിപി നേതാവ് രാം മോഹൻ നായിഡു, ബിജെപി നേതാവ് പ്രള്‍ഹാദ് ജോഷി,ജുവല്‍ ഓരം, ഗിരിരാജ് സിംഗ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ശെഖാവത്, അന്നപൂർണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിംഗ് പുരി, മൻസൂഖ് മാണ്ഡവ്യ എന്നിവർ കൂടി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങുകൾ തുടരുകയാണ്.


TAGS: NARENDRA MODI, OATH
KEYWORDS: Narendra Modi sworn in as Prime Minister for the third time

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *