ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടൻ തുറക്കുമെന്ന് ബി.സി.സി.ഐ

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടൻ തുറക്കുമെന്ന് ബി.സി.സി.ഐ

ബെംഗളൂരു: ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പണി പൂർത്തിയാവാറായെന്നും ഉടൻ തുറക്കുമെന്നും അറിയിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ. പുതിയ അക്കാദമി ക്രിക്കറ്റ് താരങ്ങൾക്കായി ഓഗസ്റ്റിൽ തുറന്നുനൽകും. മൂന്ന് ലോകോത്തര ഗ്രൗണ്ടുകൾ, നിരവധി പ്രാക്ടീസ് പിച്ചുകൾ, സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ അക്കാദമി നിർമിച്ചിരിക്കുന്നത്.

നഗരത്തിലെ ബി.സി.സി.ഐയുടെ പുതിയ ക്രിക്കറ്റ് അക്കാദമിയുടെ നിർമാണം ഏതാണ്ട് പൂർത്തിയായെന്നും ഉടൻതന്നെ തുറക്കുമെന്നും ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡും അറിയിച്ചു. പുതിയ അക്കാദമിയിൽ മൂന്ന് ലോകോത്തര കളിക്കളങ്ങൾ, 45 പ്രാക്ടീസ് പിച്ചുകൾ, ഇൻഡോർ ക്രിക്കറ്റ് പിച്ചുകൾ, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക പരിശീലന കേന്ദ്രങ്ങൾ, റിക്കവറി ആൻഡ് സ്പോർട്സ് സയൻസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ സംരംഭം രാജ്യത്തെ നിലവിലുള്ള ക്രിക്കറ്റ് താരങ്ങളുടെ കഴിവുകളെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ വികസിപ്പിക്കാൻ സഹായിക്കുമെന്ന് ജയ്ഷാ പറഞ്ഞു.

 

TAGS: BENGALURU | CRICKET ACADEMY
SUMMARY: New national cricket academy in bengaluru to open soon

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *