നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരേ തെളിവുണ്ടെന്ന് ഇ.ഡി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരേ തെളിവുണ്ടെന്ന് ഇ.ഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവര്‍ക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി. ഡല്‍ഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ ഡി വ്യക്തമാക്കി.

നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡി കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് തുടർന്നും നിലനില്‍ക്കുന്നതാണെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്.

2023 നവംബറില്‍, ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎല്‍ ഓഹരികളും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രില്‍ 10 ന് ഈ കണ്ടുകെട്ടല്‍ സ്ഥിരീകരിച്ചു. 2014 ല്‍ ഡല്‍ഹി കോടതിയില്‍ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയില്‍ നിന്നാണ് 2021 ല്‍ ഇഡിയുടെ അന്വേഷണം ആരംഭിച്ചത്.

TAGS : LATEST NEWS
SUMMARY : National Herald case: ED says there is evidence against Sonia and Rahul

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *