നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ

നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ. മെട്രോ യാത്രകൾക്ക് ഉപയോഗിക്കുമ്പോഴും റീചാർജ് ചെയ്യുമ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണമാണ് തീരുമാനം. നിലവിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ എൻസിഎംസി കാർഡുകൾ നൽകില്ലെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.

മെട്രോ യാത്രകൾക്ക് എൻസിഎംസി കാർഡുകൾ നൽകുന്ന ആർഎൽബി ബാങ്ക് അതിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പിനിയെ മാറ്റിയതാണ് തടസങ്ങൾ ഉണ്ടാകുവാൻ കാരണമായത്. ഇത് നിരവധി സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമായി. ചില സമയങ്ങളിൽ യാത്രക്കാർക്ക് കാർഡുകൾ ഉപയോഗിച്ച് സ്റ്റേഷനകത്തേക്ക് കയറാനോ, കാലാവധി തീർന്നാൽ റീചാർജ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എൻ‌സി‌എം‌സി കാർഡുകളിൽ നിന്നുള്ള ബാക്കി തുക അധിക ഫീസുകൾ ഈടാക്കാതെ പുതിയ കോൺടാക്ട്ലെസ് കാർഡുകളിലേക്ക് മാറ്റുമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ യാത്ര ചെയ്യാൻ അവസരം ക്രമീകരിക്കുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ക്യൂആർ കോഡുകൾ, ടോക്കണുകൾ, സ്മാർട്ട് കാർഡുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ എൻസിഎംസി കാർഡുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറവാണ്. എന്നിരുന്നാലും യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാതിരിക്കാൻ ബിഎംആർസിഎൽ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് മുൻഗണന നൽകും. ഏപ്രിൽ 15 നകം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: NAMMA METRO | BENGALURU
SUMMARY: Bengaluru Metro suspends issuance of new National Common Mobility Cards, existing users face recharge glitches

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *