ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞു; ദേശീയ ഭാരോദ്വഹന താരം മരിച്ചു

ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞു; ദേശീയ ഭാരോദ്വഹന താരം മരിച്ചു

ജിമ്മിൽ 270 കിലോ ഉയർത്തുന്നതിനിടെ കഴുത്ത് ഒടിഞ്ഞതിനെ തുടർന്ന് ദേശീയ ഭാരോദ്വഹന താരം മരിച്ചു. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് 17കാരിയായ ദേശീയ പവർ പവർലിഫ്റ്റിംഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യ മരിച്ചത്. 270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി വെയിറ്റ് ബാർ വീണ് കഴുത്തൊടിയുകയായിരുന്നു.

ഉടനെ താരത്തിനെ പിബിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആചാര്യ ചൗക്ക് ഏരിയയിലെ സ്വകാര്യ ജിമ്മിൽ പരിശീലകന്റെ നിരീക്ഷണത്തിൽ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുകയായിരുന്നു. ബാർ തോളിലെടുത്തെങ്കിലും ഇവർക്ക് ബാലൻസ് തെറ്റി. ​ഗ്രിപ്പിൽ നിന്ന് തെന്നിയ ബാർ അവരുടെ കഴുത്തിൽ വീഴുകയായിരുന്നു. പരിശീലകനും മറ്റുള്ളവരും ചേർന്ന് ബാർ മാറ്റി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു.

ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ എക്വിപ്പ്ഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും താരം നേടിയിരുന്നു.

TAGS: NATIONAL
SUMMARY: National powerlifting champion dies in gym

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *