നവകേരള ബസ് ഇനി സൂപ്പർ ഡീലക്‌സ് എസി സർവീസ്; രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും നിരത്തിലിറങ്ങും

നവകേരള ബസ് ഇനി സൂപ്പർ ഡീലക്‌സ് എസി സർവീസ്; രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും നിരത്തിലിറങ്ങും

കോഴിക്കോട്: നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് ഇനി കെ.എസ്.ആർ.ടി.സി.യിലെ വി.ഐ.പി.യല്ല. മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലിറങ്ങും. സൂപ്പർ ഡീലക്‌സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ ആലോചന. 16 കോടി രൂപയ്ക്കാണ് നവകേരള യാത്രക്കായി ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. ബസിനെ സാധാരണ ബസ്സാക്കാന്‍ പത്ത് ലക്ഷം രൂപ കൂടി ചെലവാവും. നവകേരള ബസില്‍ 26 സീറ്റാണ് ഉളളത്. ഇതിലെ ടോയ്‌ലറ്റുകള്‍ കൂടി പൊളിച്ച് യാത്രക്കാര്‍ക്ക് വേണ്ട സീറ്റുകള്‍ ഒരുക്കും. ഇതോടെ സീറ്റുകളുടെ എണ്ണം 38 ആവും.

നവകേരള യാത്രയ്ക്ക് ശേഷം, ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളുരുവിലേക്ക് സർവീസ് നടത്തിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ചപോലെ ലാഭമുണ്ടായില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ജൂലായ്‌ക്കുശേഷം സർവീസ് നടത്തിയിരുന്നില്ല.

നടക്കാവ് കെഎസ്ആർടിസി റീജിയണൽ വർക്ക്‌ഷോപ്പിൽ കട്ടപ്പുറത്തുകിടന്നിരുന്ന ബസ് ഇപ്പോൾ ഭാരത് ബെൻസിൻറെ ബസ് ബോഡി ബിൽഡിംഗ് നടത്തുന്ന ബെംഗളുവിലെ വർക്ക് ഷോപ്പിലാണുള്ളത്. ബസിന് രൂപമാറ്റം വരുത്തി സർവീസ് നടത്താനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും.

<BR>
TAGS : NAVAKERALA BUS
SUMMARY : Navakerala Bus now offers Super Deluxe AC service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *