നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണമില്ല, കുടുംബത്തിന്‍റെ അപ്പീല്‍ തള്ളി ഹൈക്കോടതി

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണമില്ല, കുടുംബത്തിന്‍റെ അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നല്‍കിയ ഹർജിയാണ് തള്ളിയത്. നേരത്തെ നേരത്തെ സിംഗിള്‍ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം.

സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.

കോടതി നിർദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ഭരണപക്ഷത്തുള്ള സ്വാധീനമടക്കം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്.

2024 ഒക്ടോബർ 15നാണ് നവീൻ ബാബു മരിച്ചത്. യാത്രയപ്പ് യോഗത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ നടത്തിയ പരാമർശങ്ങളെ തുടർന്ന് പിറ്റേന്ന് പുലർച്ചെ നവീനിനെ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ തുടക്കം മുതല്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. മരണം കൊലപാതകാണെന്നും ദിവ്യയുടെ രാഷ്ട്രീയ സ്വാധീനം കാരണം ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.

TAGS : NAVEEN BABU DEATH
SUMMARY : Naveen Babu’s death; No CBI investigation, High Court rejects family’s appeal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *