നവീൻ ബാബുവിന്‍റെ മരണം: കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി

നവീൻ ബാബുവിന്‍റെ മരണം: കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി

കണ്ണൂര്‍:  എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ പ്രാഥമിക റിപോര്‍ട്ട് നല്‍കി. റവന്യൂ മന്ത്രിക്കാണ് റിപോര്‍ട്ട് നല്‍കിയത്. കൈക്കൂലി സംബന്ധിച്ച് തനിക്ക് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നാണ് റിപോര്‍ട്ടിലുള്ളതെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തിനു ശേഷം വിശദമായ റിപോര്‍ട്ട് നല്‍കും.

കെ നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഇന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ മരിച്ചനിലിയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സില്‍ കണ്ണൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് സി കെ ഷാജിയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂര്‍ റവന്യു വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.
<BR>
TAGS : ADM NAVEEN BABU
SUMMARY : Naveen Babu’s death. Collector gives preliminary report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *