അനുശോചനം ആവശ്യമില്ല; കളക്ടറുടെ കത്ത് തള്ളി നവീന്‍റെ കുടുംബം

അനുശോചനം ആവശ്യമില്ല; കളക്ടറുടെ കത്ത് തള്ളി നവീന്‍റെ കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന് കണ്ണൂർ ജില്ലാ കളക്ടർ അയച്ച കത്ത് കുടുംബം തള്ളി. കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിന്‍റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.അഖില്‍ പറഞ്ഞു.

ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന് അനുശോചനം അറിയിച്ചാണ് കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ കത്ത് അയച്ചത്. കത്തില്‍ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ലെന്നും കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങള്‍ സൂചിപ്പിച്ചാണ് കത്തെന്നും കുടുംബം പറഞ്ഞു.

കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്‍റെ ഉത്തരവാദിത്തം നിർവഹിച്ചയാളാണ് നവീൻ ബാബുവെന്നും നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്നും കത്തില്‍ കളക്ടർ അനുസ്മരിക്കുന്നു. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്‍റെ കുടുംബത്തിന് കൈമാറിയത്.

TAGS : ADM NAVEEN BABU | KANNUR COLLECTOR
SUMMARY : No condolence needed; Naveen’s family rejected the collector’s letter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *