‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:’ നവീന്‍റെ ഭാര്യ മഞ്ജുഷ

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:’ നവീന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പേ പോസ്റ്റ്‌മോർട്ടം നടത്തിയതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം.

ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുക്കാൻ ദിവ്യയെ കലക്ടർ അനുവദിക്കരുതായിരുന്നു. പ്രസംഗം ലോക്കല്‍ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഫയല്‍ കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്ഥർക്കും അക്കാര്യം അറിയാമായിരുന്നെന്നും മഞ്ജുഷ പറഞ്ഞു.

‘വിധിയില്‍ സന്തോഷമില്ല, ആശ്വാസം മാത്രമാണ്. പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയില്‍ അല്ല അവർ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. മറ്റൊരു വേദി കളക്ടർക്ക് ഒരുക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച്‌ പ്രതിയെ തീർച്ചയായും അറസ്റ്റ് ചെയ്യണം. കൂടുതലൊന്നും പറയുന്നില്ല. ഏതറ്റം വരെയും പോകും.’- നവീൻ‌ ബാബുവിന്റെ ഭാര്യ പ്രതികരിച്ചു.

TAGS : ADM NAVEEN BABU | WIFE | PP DIVYA
SUMMARY : ‘The accused who ruined our lives should be arrested:’ Naveen’s wife Manjusha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *