കാത്തിരിപ്പിന് വിരാമം; നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ

കാത്തിരിപ്പിന് വിരാമം; നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നയൻതാര. നയൻതാരയുടെ വിവാഹവും ആഘോഷപൂര്‍വമായിരുന്നു. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇവരുടെ വിവാഹ വീഡിയോ ഇനി ഒടിടിയില്‍ കാണാം.

താര ദമ്പതികളുടെ വിവാഹത്തിന്‍റെ വീഡിയോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നെറ്റ്ഫ്ളിക്സാണ് ഈ വിവാഹം ഡോക്യുമെന്‍റ് ചെയ്ത് വീഡിയോ ആയി പുറത്തിറക്കാനിരുന്നത്. എന്നാല്‍ 2022 ല്‍ നടന്ന വിവാഹത്തിന്‍റെ വീഡിയോ ചില കാരണങ്ങളാല്‍ നീണ്ടുപോയി. ഇനി ഈ വിവാഹ ഡോക്യുമെന്‍ററിയില്‍ കാലതാമസമുണ്ടാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മിക്കവാറും ദീപാവലി സമയത്ത് ഇത് പുറത്തെത്തുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.

മഹാബലി പുരത്തെ ആഡംബര റിസോർട്ടില്‍ വെച്ച്‌ 2022 ജൂണിലാണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. നയൻതാര – ബിയോണ്‍ഡ് ദി ഫെയ്‌റി ടെയില്‍ എന്നാണ് വിവാഹ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 1 മണിക്കൂർ 21 മിനുട്ടാണ് ഇതിന്റെ റണ്‍ടൈം. മോഹവില നല്‍കി ഈ വീഡിയോയുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ലിക്‌സ് നേടിയത് വൻവാർത്തയായിരുന്നു.

എന്തായാലും എന്നാണ് ഇത് പുറത്തെത്തുക എന്നത് സംബന്ധിച്ച്‌ ഉടൻ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. വിവാഹ ഡോക്യുമെന്ററിയില്‍ ഇരട്ട ആണ്‍മക്കളുടെ വരവും ഇതിനെ തുടർന്നുണ്ടായ വിവാഹങ്ങളും ഉള്‍ക്കൊള്ളിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നടൻ കവിനൊപ്പമുള്ള ഒരു സിനിമയും നിവിൻ പോളിയ്‌ക്കൊപ്പം ഡിയർ സ്റ്റുഡൻ്റ്‌സ് എന്ന മലയാളം ചിത്രവുമാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സംവിധായകൻ വിഘ്നേഷ് ശിവൻ തൻ്റെ വരാനിരിക്കുന്ന ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പണിപ്പുരയിലാണ്.

TAGS : NAYANTHARA | WEDDING
SUMMARY : Nayanthara’s wedding documentary release soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *