നസ്രിയയുടെ അനുജൻ നവീൻ നസീം വിവാഹിതനാവുന്നു

നസ്രിയയുടെ അനുജൻ നവീൻ നസീം വിവാഹിതനാവുന്നു

കൊച്ചി: നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീം വിവാഹിതനാകുന്നു. സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നും സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

അനിയന്റെ വിവാഹചടങ്ങില്‍ തിളങ്ങി നിന്നത് ചേച്ചി നസ്രിയയും അളിയന്‍ ഫഹദുമായിരുന്നു. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീ യു സൂണ്‍ എന്ന ഫഹദ് ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ വര്‍ക്ക് ചെയ്തു.

കൂടാതെ ഫഹദ് ഫാസില്‍ സിനിമ ആവേശത്തിന്റെ പിന്നണിയില്‍ നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നവീന്‍ പേസ്റ്റല്‍ ബ്ലു നിറത്തിലുള്ള ഷേര്‍വാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്.

TAGS : ENTERTAINMENT
SUMMARY : Nazriya’s younger brother Naveen Naseem is getting married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *