ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ

ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്). വാനുകളിലാണ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉള്ളി വിൽപന നടത്തുന്നത്. കിലോയ്ക്ക് 35 രൂപയ്ക്കാണ് എൻസിസിഎഫ് ഉള്ളി വിൽക്കുന്നത്. ഓരോ വ്യക്തിക്കും ഒരു ദിവസം 2 കിലോ ഉള്ളി മാത്രമേ വിൽക്കുകയുള്ളു.

നിലവിൽ ബെംഗളൂരു വിപണിയിൽ കിലോയ്ക്ക് 70-80 രൂപയ്ക്കാണ് ഉള്ളി വിൽക്കുന്നത്. സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ഉള്ളി വില. ഇതോടെയാണ് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിൽക്കുന്നതിനായി എൻസിസിഎഫ് മുമ്പോട്ട് വന്നത്. വിൽപനക്കായി 15 മൊബൈൽ വാനുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം വാനുകൾ പാർക്ക് ചെയ്തിടത്തെല്ലാം ഉള്ളി വാങ്ങുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ ഉപഭോക്താക്കൾക്ക് സബ്‌സിഡി വിലയ്ക്ക് ഉള്ളി വിതരണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് എൻസിസിഎഫ് വ്യക്തമാക്കി.

TAGS: BENGALURU | ONION
SUMMARY: NCCF starts selling onions at Rs 35 per kg in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *