വയനാട്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു

വയനാട്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് പത്രിക സമര്‍പ്പിച്ചു

കല്‍പറ്റ: എൻ.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി നവ്യാ ഹരിദാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കല്‍പ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയന്‍ മൂപ്പനാണ് സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി. സദാനന്ദന്‍, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് മോഹനന്‍ സന്തോഷ് കാളിയത്ത് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നു.

TAGS : NAVYA HARIDAS | NOMINATION | WAYANAD
SUMMARY : NDA candidate Navya Haridas has submitted nomination papers in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *