കോഴിക്കോട് രേഖകളില്ലാതെ കടത്തിയ നാലുകോടിയോളം രൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍

കോഴിക്കോട് രേഖകളില്ലാതെ കടത്തിയ നാലുകോടിയോളം രൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിർത്തിയിട്ട വാഹനം പരിശോധിച്ചത്. ആറ് രഹസ്യ അറകളിലായാണ് പണം ഒളിപ്പിച്ചിരുന്നത്. പ്രതികള്‍ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നതിനെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Nearly four crore rupees smuggled without documents seized in Kozhikode; Karnataka natives arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *