നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശിയായ ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരുക്കേറ്റിട്ടുണ്ട്.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ ഒരുമരണം അടക്കം 44 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Nedumangad tourist bus accident; Driver in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *