ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്. 2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്.

റെക്കോർഡോടെ ഒളിമ്പിക്സ് സ്വർണം നേടിയ അർഷദിന് മാ​ഗസീൻ നൽകിയത് അഞ്ചാം സ്ഥാനമാണ്. രണ്ടുതവണ ലോക ചാമ്പ്യനായ ​ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് രണ്ടാം സ്ഥാനം നൽകിയത്. പ്രധാന ഇവൻ്റുകളിലെ സ്ഥിരതയും ശക്തമായ സ്ഥാനവുമാണ് നീരജിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മാ​ഗസീൻ വ്യക്തമാക്കി. 90 മീറ്റർ താണ്ടുക എന്ന തന്റ പ്രീസിസൺ ലക്ഷ്യം മറികടന്നില്ലെങ്കിലും താരത്തിന്റെ മൊത്തത്തിലുള്ള പ്രകടനം അഭിനന്ദനം അർഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

TAGS: SPORTS | JAVELIN THROW
SUMMARY: Neeraj chopra selected as best man in Javelin throw sport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *