നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി

നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയാണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ചോപ്രയെ ആദരിച്ചത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ജാവലിനില്‍ സ്വര്‍ണം നേടിയ ശേഷം, ജനുവരി 22ന് അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് 4 രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തിന് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.  2022-ല്‍ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും ലഭിച്ചു.
<BR>
TAGS ; NEERAJ CHOPRA | LIEUTENANT COLONEL
SUMMARY : Neeraj Chopra promoted to Lieutenant Colonel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *