നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍. നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.

കഠിന പരിശ്രമത്തിനോടുവില്‍ പൂര്‍ത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിര്‍ദേശിക്കുന്നത് അനുചിതമെന്നാണ് വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ പറയുന്നത്. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ ഒരുമിച്ച്‌ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് ഹര്‍ജി.

അതേസമയം നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടില്‍. മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

TAGS : NEET EXAM | SUPREME COURT | STUDENTS
SUMMARY : 56 students in Supreme Court against cancellation of NEET UG exam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *