നീറ്റ് പരീക്ഷാ ക്രമക്കേട്: രാജ്യത്താകെ 63 വിദ്യാർഥികളെ ഡീബാർ ചെയ്തു

നീറ്റ് പരീക്ഷാ ക്രമക്കേട്: രാജ്യത്താകെ 63 വിദ്യാർഥികളെ ഡീബാർ ചെയ്തു

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർഥികളെ ഡീ ബാർ ചെയ്തു. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എൻടിഎ അറിയിച്ചു. ബീഹാറിൽ മാത്രം 17 വിദ്യാർഥികളെയാണ് എൻടിഎ ഡീ ബാർ ചെയ്തത്.

മെയ് 5 ന് നീറ്റ് നടന്ന പരീക്ഷ വിവാദമായതിനെ തുടര്‍ന്ന് ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലം റദ്ദാക്കിയിരുന്നു. അവർക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂൺ 30 ന് ഫലം പ്രഖ്യാപിക്കും. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്. ​ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല.

ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്‌ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ ഇന്നലെ മാറ്റിയിരുന്നു. മുൻ കേന്ദ്ര സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയ്‌ക്ക് പകരം ചുമതല നൽകി. ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത വീണ്ടെടുക്കാനും പരീക്ഷകൾ സുതാര്യമാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. കെ.രാധാകൃഷ്‌ണനാണ് സമിതിയുടെ തലവന്‍.
<BR>
TAGS : NEET EXAM | NTA-NEET2024,
SUMMARY : NEET exam irregularities: 63 students debarred across the country

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *