നീറ്റ് പരീക്ഷ ക്രമക്കേട്; പരീക്ഷാ ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പോലീസ്

നീറ്റ് പരീക്ഷ ക്രമക്കേട്; പരീക്ഷാ ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പോലീസ്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബിഹാര്‍ പോലീസ്. പാറ്റ്‌ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയിൽ നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ പേപ്പറുമായി യോജിക്കുന്നതാണ്. ഇതുസംബന്ധിച്ച തെളിവുകളാണ് ബിഹാര്‍ പോലീസ് കൈമാറിയത്. ഝാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ എന്ന പരീക്ഷാ കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് വിവരം.

നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങള്‍ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും.

ഇതിനിടെ, നീറ്റ് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി. കുറ്റാരോപിതർ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നാണ് വിവരം.
<br>
TAGS : NTA-NEET2024 | NEET EXAM | CBI | BIHAR, |POLICE
SUMMARY : NEET Exam Irregularity; Exam question papers found burnt, Bihar Police provides crucial evidence

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *