നീറ്റ് പി ജി പരീക്ഷ മാറ്റി; പുതിയ തിയ്യതി പിന്നീട്

നീറ്റ് പി ജി പരീക്ഷ മാറ്റി; പുതിയ തിയ്യതി പിന്നീട്

ന്യൂഡൽഹി: ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിയതായി NBEMS അറിയിച്ചു. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ക്രമീകരണങ്ങൾ ഒരുക്കാനാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പരീക്ഷ മാറ്റിവച്ചത്. പരീക്ഷ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹരജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പരീക്ഷയുടെ തുല്യതയും സുതാര്യതയും ഉറപ്പാക്കാനാണ് ഒറ്റത്തവണയായി പരീക്ഷ നടത്താന്‍ പരമോന്നത കോടതി ഉത്തരവിട്ടത്. രണ്ട് പരീക്ഷകളാകുമ്പോള്‍ ചോദ്യങ്ങള്‍ വ്യത്യസ്തമാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് തുല്യ അവസരം കിട്ടില്ലെന്നുമായിരുന്നു പരാതി. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചു നടത്തണമെന്നുമായിരുന്നു ഹരജികളിലെ ആവശ്യം.

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ പരീക്ഷാ തിയ്യതി നീട്ടിവെക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുടെ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *