നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം

ബെംഗളൂരു : കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ ബ്രാഹ്മണ വിദ്യാർഥികളോട് പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം. പരീക്ഷാകേന്ദ്രത്തിന്റെ മുൻപിൽ ബ്രാഹ്മണസമുദായാംഗങ്ങള്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. കലബുറഗി സെയ്ന്റ്മേരീസ് സ്കൂളിലായിരുന്നു സംഭവം. പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു.

പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനുമുൻപ്‌ പൂണൂൽ ഊരിമാറ്റാൻ വിദ്യാർഥികളോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായ പിന്നാലെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. ഇതിന് പുറമെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞമാസം 16-ന് നടന്ന കർണാടക കോമൺ എൻട്രൻസ് ട്രസ്റ്റിലും ഇതേ പരാതിയുയർന്നിരുന്നു. ബീദര്‍, ഗദഗ്, ശിവമോഗ്ഗ എന്നീ ജില്ലകളിൽ ആയിരുന്നു സംഭവം ഇതേ തുടര്‍ന്ന് ഏതാനും ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.
<BR>
TAGS : NEET EXAM | PROTEST | KALBURGI
SUMMARY : NEET: Protests over students’ headscarves being removed for appearing in the exam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *