നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; ആദ്യ കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതിപ്പട്ടികയിൽ 13 പേർ

നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; ആദ്യ കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതിപ്പട്ടികയിൽ 13 പേർ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് ക്രമക്കേടുകളും പ്രതികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നിതീഷ് കുമാർ, അമിത് ആനന്ദ്, സിക്കന്ദർ യാദ്വേന്ദു, അശുതോഷ് കുമാർ-1, റോഷൻ കുമാർ, മനീഷ് പ്രകാശ്, അശുതോഷ് കുമാർ-2, അഖിലേഷ് കുമാർ, അവ്ദേശ് കുമാർ, അനുരാഗ് യാദവ്, അഭിഷേക് കുമാർ, ശിവാനന്ദൻ കുമാർ, ആയുഷ് രാജ് എന്നീ 13 പേരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിതീഷ് കുമാറാണ് ഒന്നാം പ്രതി. എഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കേസന്വേഷണത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസിൽ അന്വേഷണം തുടരും, 58 ഇടങ്ങളിൽ പരിശോധന നടത്തി, അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ഇതുവരെ 40 പേരെയാണ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മെയ് അഞ്ചിനാണ് സിബിഐ ഏറ്റെടുത്തത്.
<br>
TAGS : NTA-NEET2024 | CBI
SUMMARY : NEET-UG Exam Irregularity; CBI has filed the first charge sheet, 13 people in the accused list

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *