നീറ്റ് യു.ജി; പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യു.ജി; പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ നിന്ന് ഫലമറിയാം. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി കുറച്ച്‌ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നല്‍കിയത്. ഇത് വിവാദമായതോടെയാണ് വീണ്ടും പരീക്ഷ നടത്തിയത്.

1563 വിദ്യാർഥികളില്‍ 813 പേർ വീണ്ടും പരീക്ഷയെഴുതി. ആറ് നഗരങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തിയത്. വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആർക്കും 720/720 മാർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരില്‍ മുഴുവൻ മാർക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. ടോപ്പർമാരില്‍ മറ്റൊരാള്‍ റീടെസ്റ്റ് എഴുതിയില്ല. ഇതോടെ ടോപ്പർമാരുടെ എണ്ണം 67ല്‍ നിന്ന് 61 ആയി കുറഞ്ഞു.

180 ചോദ്യങ്ങള്‍ക്കാണ് നീറ്റ് പരീക്ഷയില്‍ വിദ്യാർഥികള്‍ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയാല്‍ പരമാവധി 720 മാർക്കാണ് കിട്ടുക. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാർക്ക് ആണ് കുറയുക. 716 മാർക്ക് ലഭിക്കും. ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച്‌ 715 മാർക്കാണ് കിട്ടുക.

എന്നാല്‍ രണ്ടു വിദ്യാർത്ഥികള്‍ക്ക് 718 ഉം 719 ഉം മാർക്ക് കിട്ടിയതായി നാഷണല്‍ ടെസ്റ്റിങ്ങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തില്‍ പരാമർശിച്ചിരുന്നു. സംഭവം വിവാദമായതോടെ ഗ്രേസ് മാർക്ക് നല്‍കിയതാണെന്ന വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി രംഗത്ത് വന്നിരുന്നു.

TAGS : NEET EXAM | NATIONAL | RESULT | PUBLISHED
SUMMARY : NEET UG; Re-entry exam result published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *