നീ​റ്റ്‌-യു.​ജി ഇ​ന്ന്‌; 23.81 ലക്ഷം വിദ്യാർഥികള്‍ പരീക്ഷാഹാളിലേക്ക്, കേ​ര​ള​ത്തി​ൽ​നി​ന്ന് 1,44,949 പേര്‍

നീ​റ്റ്‌-യു.​ജി ഇ​ന്ന്‌; 23.81 ലക്ഷം വിദ്യാർഥികള്‍ പരീക്ഷാഹാളിലേക്ക്, കേ​ര​ള​ത്തി​ൽ​നി​ന്ന് 1,44,949 പേര്‍

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീ​റ്റ്‌- യു.​ജി ഇ​ന്ന്‌ ന​ട​ക്കും. ഉ​ച്ച​ക്ക്‌ ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട്‌ 5.20 വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ 23,81,333 പേ​രാ​ണ്‌ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്‌. കേ​ര​ള​ത്തി​ൽ​നി​ന്നു മാ​ത്രം ഈ ​വ​ർ​ഷം 1,44,949 അ​പേ​ക്ഷകരുണ്ട്.

ഇന്ത്യയിൽ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായാണ് ഇത്തവണ പരീക്ഷ. 200 മിനിറ്റ് നീളുന്ന പരീക്ഷയിൽ 4 മാർക്ക് വീതമുള്ള 180 ചോദ്യങ്ങളുണ്ട്. ആകെ 720 മാർക്ക്. രാജ്യത്തെ 706 മെഡിക്കൽ കോളേജുകളിലായി (സർക്കാർ/സ്വകാര്യ മേഖലയിൽ) 109145 എംബി.ബി.എസ് സീറ്റുകളും 28088 ബി.ഡി.എസ് സീറ്റുകളുമുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് എൻട്രൻസിന്റെ അടിസ്ഥാനത്തിലാണ്.

പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖകളിലൊന്നും (ആധാർ, പാസ്‌പോർട്ട് തുടങ്ങിയവ) നിർബന്ധമാണ്. ഒ.എം.ആർ ഷീറ്റിൽ അടയാളപ്പെടുത്താനുള്ള കറുപ്പ് ബോൾപോയിന്റ് പേന പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽനിന്ന് ലഭിക്കും. പരീക്ഷാ ഹാളിൽ അനുവദിക്കുന്നതും ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശം അഡ്മിറ്റ് കാർഡിന്റെ 3,4 പേജുകളിൽ നൽകിയിട്ടുണ്ട്. ഡ്രസ് കോഡ്, പാദരക്ഷ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ജൂൺ 14ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ അ​ഡ്‌​മി​റ്റ്‌ കാ​ർ​ഡി​ൽ നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തു​ത​ന്നെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. ഒ​ന്ന​ര​യ്​​ക്ക്‌ ശേ​ഷം വ​രു​ന്ന​വ​ർ​ക്ക്‌ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ക​ർ​ശ​ന​മാ​യ ദേ​ഹ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തി മാ​ത്ര​മേ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക്‌ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *