നീറ്റ് പുതുക്കിയ റാങ്ക് പട്ടിക നാളെ പുറത്തിറക്കും

നീറ്റ് പുതുക്കിയ റാങ്ക് പട്ടിക നാളെ പുറത്തിറക്കും

പുതുക്കിയ നീറ്റ് റാങ്ക് പട്ടിക നാളെ പുറത്തിറങ്ങും എന്ന് സൂചന. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി, എൻ ടി എ വൃത്തങ്ങള്‍ വ്യക്തമാക്കി. നാലു ലക്ഷം പേർക്ക് അഞ്ചു മാർക്ക് കുറയുകയും, ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആവുകയും ചെയ്യും. നഷ്ടമാകുന്നത് ഒന്നാം റാങ്ക് നേടിയ 44 പേരുടെ അഞ്ച് മാർക്കാണ്.

നേരത്തെ സമയം കിട്ടിയില്ല എന്ന കാരണം പറഞ്ഞ് ആറു പേർക്ക് നല്കിയ ഗ്രേസ് മാർക്കും ഒഴിവാക്കിയിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻ ടി എ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ യോഗം വിളിച്ചു ചേർത്തു. പുതിയ പട്ടികയെക്കുറിച്ചും കൗണ്‍സലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വേണ്ടിയാണിത്.

NEET will release the updated rank list tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *