നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവായി കാരിച്ചാല്‍ ചുണ്ടൻ

നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവായി കാരിച്ചാല്‍ ചുണ്ടൻ

ആലപ്പുഴ: 70-ാം നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ ജലരാജാവ്. അതേസമയം തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.

ആവേശോജ്ജ്വലമായ അത്യുഗ്രൻ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടൻ വീണ്ടും കപ്പില്‍ മുത്തമിട്ടത്. നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത് ഉച്ചക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

TAGS : NEHRU TROPHY BOAT RACE | ALAPPUZHA NEWS
SUMMARY : Nehru Trophy Boat Race; Karichal Chundan as the water king

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *