നെഹ്‌റു ട്രോഫി വള്ളംകളി 28ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നെഹ്‌റു ട്രോഫി വള്ളംകളി 28ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടക്കും. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. വളളംകളി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച വള്ളംകളി അനിശ്ചിതമായി നീണ്ടു പോയതില്‍ വള്ളംകളി പ്രേമികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി കോ ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

TAGS: NEHRU TROPHY BOAT RACE | PINARAYI VIJAYAN
SUMMARY: Nehru Trophy Boat Race on 28th; Chief Minister will inaugurate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *